Section

malabari-logo-mobile

കുണ്ടൂര്‍ ഉറൂസിന് തുടക്കം

HIGHLIGHTS : The beginning of Kundur Urus

തിരൂരങ്ങാടി: നാലു ദിവസം നീണ്ടു നില്‍ക്കുന്ന കുണ്ടൂര്‍ ഉസ്താദ് 15 ാ മത് ഉറൂസ് മുബാറകിന് തുടക്കം. ഒരു പുരുഷായുസ്സ് മുഴുവനും വൈജ്ഞാനിക പ്രചരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉഴിഞ്ഞുവെച്ച കുണ്ടൂര്‍ അബദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ഉറൂസ് പരിപാടികള്‍ ഈ പ്രാവശ്യം ഓണ്‍ലൈനായിട്ടാണ് നടക്കുന്നത്.

സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ കൊടി ഉയര്‍ത്തി. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂ ഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, അബൂബക്കര്‍ അഹ്‌സനി തെന്നല സംസാരിച്ചു. പ്രമുഖ ബുര്‍ദാ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ വാര്‍ഷികവും നടന്നു. സമാപന ദുആക്ക് സയ്യിദ് അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി. വിവിധ സെഷനുകളില്‍ അലിബാഖവി, അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം, നാസര്‍ ഹാജി ഓമച്ചപ്പുഴ, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews

ഉച്ചക്ക് 1-30ന് സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ് രിയുടെ നേതൃത്വത്തില്‍ കുഞ്ഞു വിന്റെ ഖബ്ര്‍ സിയാറത്ത് നടക്കും. മൗലിദിന് ഇ കെ ഹുസൈന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. 6-30 ന് നടക്കുന്ന വഅള് പരിപാടി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. അലിബാഖവി ആറ്റുപുറം പ്രഭാഷണം നടത്തും.സമാപന ദുആക്ക് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!