പരപ്പനങ്ങാടി നഗരസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 മോഡലില്‍ മത്സരിക്കാന്‍ നീക്കം

Move to contest Parappanangadi municipal elections on Twenty20 model

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

ഹംസ കടവത്ത്‌

പരപ്പനങ്ങാടി:  എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത്‌ നടപ്പിലാക്കിയ ട്വന്റി ട്വന്റി മോഡല്‍ പരപ്പനങ്ങാടിയിലും പരീക്ഷിക്കാനൊരുങ്ങുന്നു.
പരപ്പനങ്ങാടിയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പാടെ മാറ്റിനിര്‍ത്തുന്ന തരത്തിലുള്ള ജനകീയ സംവിധാനമാണ്‌ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന്‌ ഈ നീക്കത്തിന്‌ നേതൃത്വം നല്‍കുന്ന സിദ്ധീഖ്‌ കോണിയത്ത്‌ പറയുന്നു. കഴിഞ്ഞ തവണ ജനകീയ വികസന മുന്നണിയുടെ പ്രവര്‍ത്തകനായിരുന്നു സിദ്ധീഖ്‌ ‌ കോണിയത്ത്‌. യുഡിഎഫ്‌ സീറ്റ്‌ വിഭജനത്തില്‍ അതൃപ്‌തരായ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെയും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്ന മുസ്ലീം ലീഗിലെ
ചില സന്നദ്ധ പ്രവര്‍ത്തകര്‍, നേതൃത്വത്തോട്‌ അഭിപ്രായ വത്യാസമുളള സിപിഐ, സിപിഎം പ്രവര്‍ത്തകര്‍, ആംആദ്‌മി പ്രവര്‍ത്തകര്‍, വ്യാപരി മേഖലയിലെ നേതാക്കള്‍ എന്നിവര്‍ തങ്ങളോടൊപ്പം ഉണ്ടന്നാണ്‌ സിദ്ധീഖിന്റെ വാദം. കൂടാതെ പരപ്പനങ്ങാടിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു വ്യവസായ പ്രമുഖനും തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.

വാര്‍ഡുകളില്‍ അഭിപ്രായ സര്‍വ്വേ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ്‌ നീക്കം. നിലവിലെ കൗണ്‍സലര്‍മാരില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും സീറ്റ്‌ നിഷേധിക്കപ്പെടുകയാണങ്കില്‍ അവരെ മത്സരിക്കാന്‍ പിന്തുണക്കുമെന്നും ഇവര്‍ പറയുന്നു.

പ്രവര്‍ത്തനത്തിന്‌ ഫണ്ട്‌ സ്വീകരിക്കുന്ന കാര്യത്തിലും ചില നിയന്ത്രണങ്ങളുണ്ട്‌. അബ്‌കാരികളില്‍ നിന്നും ഫണ്ട്‌ സ്വീകരിക്കില്ല. ഈ കൂട്ടായ്‌മയില്‌ അംഗങ്ങളാകുന്നവര്‍ക്ക്‌ ആയിരം രൂപ മെമ്പര്‍ഷിപ്പ്‌ തുയായി നിശ്ചയിച്ചിട്ടുണ്ട്‌. പരപ്പനങ്ങാടിയിലെ വ്യാപരികളില്‍ നിന്നും മറ്റും പ്രവര്‍ത്തനഫണ്ട്‌ സ്വീകരിക്കാനാകുമെന്നാണ്‌ ഇവര്‍ കരുതുന്നത്‌.

ബസ്‌ സ്റ്റാന്റ്‌ അടക്കമുള്ള പൊതു വിഷയങ്ങളിലും നിലവിലെ കൗണ്‍സിലര്‍മാര്‍ക്ക്‌ സംഭവിച്ച വികസന വീഴ്‌ച തുറന്നുകാണിക്കാന്‍ കഴിയുന്നവരായിരിക്കും വാര്‍ഡ്‌ തല പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയെന്നും ഇവര്‍ വ്യകതമാക്കി. വരും ദിവസങ്ങളില്‍ കൂട്ടായ്‌മ ശക്തിപ്പെടുത്തി മുന്നോട്ട്‌ നീങ്ങാനാണ്‌ ഇവര്‍ ഒരുങ്ങുന്നത്‌.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •