മുക്കുപണ്ടം വച്ച് തട്ടിപ്പ് ; 26.24 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി

വടകര : ഇടപാടുകാരുടെ പണയസ്വര്‍ണത്തിനുപകരം മുക്കുപണ്ടം വച്ച് ബാങ്ക് മാനേജര്‍ 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്തതായി പരാതി.
വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുന്‍ മാനേജരാണ് തട്ടിപ്പ് നടത്തിയത്. തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാറി(34)നെതിരെ വടകര പൊലീസ് കേസെടുത്തു.

ബാങ്കില്‍ പുതുതായി ചുമതലയേറ്റെടുത്ത മാനേജര്‍ വി ഇര്‍ഷാദിന്റെ പരാതിയിലാണ് അന്വേഷണം. ഏകദേശം 17 കോടി 20 ലക്ഷം രുപയുടെ സ്വര്‍ണം നഷ്ട്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. 2024 ജൂണ്‍ 13 മുതല്‍ ജുലൈ ആറുവരെയുള്ള കാലയളവില്‍ ഇടപാടുകാര്‍ ബാങ്കില്‍ പണയംവച്ച 42 അക്കൗണ്ടുകളില്‍നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ബാങ്കിലെ മാനേജരാണ് തട്ടിപ്പ് നടത്തിയ മധ ജയകുമാര്‍. ജൂലൈയില്‍ ഇയാള്‍ക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരു ന്നു. എന്നാല്‍ അവിടെ ചാര്‍ജെടുത്തില്ല. വടകര എസ്എച്ച്ഒ എന്‍ സുനില്‍ കുമാറിനാണ് അന്വേഷണച്ചുമതല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top