അനധികൃത മണല്‍കടത്ത്; ലോറികള്‍ പിടിച്ചെടുത്തു

കുറ്റിപ്പുറം : ഭാരതപ്പുഴയില്‍നിന്ന് അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച രണ്ട് ടിപ്പര്‍ ലോറികള്‍ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. ചെമ്പിക്കല്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളി ലെ കടവുകളില്‍നിന്നും മണല്‍
കടത്തുകയായിരുന്ന വാഹനങ്ങളാണ് ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ ആഡിഒക്ക് കൈമാറും.

ഡ്രൈവര്‍മാര്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും നദീതട സംരക്ഷണ നിയമപ്രകാരവും മോഷണത്തിനും കേസെടുത്തിട്ടുണ്ട്. അനധികൃതമായ പുഴമണല്‍ കടത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top