വ്യാജ ആര്‍.സി നിര്‍മ്മാണം: കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം; സി.പി.ഐ.എം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

HIGHLIGHTS : Fake RC production: Offenders should be arrested; CPIM marched to Tirurangadi sub RT office

തിരൂരങ്ങാടി: വ്യാജ ആര്‍.സി നിര്‍മ്മാണത്തിന് സഹായിച്ച ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ ചെമ്മാട് ടൗണിലെ പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധ സമരം സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവില ഉദ്ഘാടനം ചെയ്തു. ഇ പി മനോജ് അധ്യക്ഷനായി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് അന്വേഷണത്തിലെ മേല്ലേപോക്ക് അവസാനിപ്പിക്കുക, വ്യാജ ആര്‍.സി കൂട്ട റദ്ദാക്കല്‍ സമഗ്ര അന്വേഷണം നടത്തുക, തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസലെ അഴിമതി അവസാനിപ്പിക്കുക, ആര്‍.ടി ഓഫീസിലെ ഏജന്റ് ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സി.പി.ഐ.എം സമരം.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി ഇസ്മായീല്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.സി ഇബ്രാഹീം കുട്ടി, കെ രാമദാസ്, ലോക്കല്‍ കമ്മിറ്റി അംഗം കെ കേശവന്‍ പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി പി ബാലസുബ്രഹ്‌മണ്യന്‍, കെ പി ബബീഷ്, എ.ടി ജാബിറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!