HIGHLIGHTS : No color change for tourist buses
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം തുടരാന്‍ സംസ്ഥാന ട്രാന്‍ സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടി എ) യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ മഞ്ഞ നിറത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. വാഹനത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും മഞ്ഞനിറത്തിലാകണം.
ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനങ്ങള്‍ക്ക് നിറംമാറ്റം ബാധകമല്ല. നിലവില്‍ പരിശീലന വാഹനങ്ങള്‍ക്ക് ഏകീകൃത നിറമില്ല. പലതരം വാഹനങ്ങളില്‍ ‘എല്‍’ ബോര്‍ഡ് വയ്ക്കുകയോ സ്‌കൂളി ന്റെ പേര് എഴുതുകയോ വാഹനത്തിനു മുകളില്‍ പിരമിഡ് സ്വഭാവത്തിലുള്ള ബോര്‍ഡ് വയ്ക്കുകയോ ആണ് ചെയ്യുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു