
ജനീവ: കൂടുതല്‍ രാജ്യങ്ങളില്‍ എംപോക്‌സ് (മങ്കിപോക്‌സ്) രോഗബാധ സ്ഥി രീകരിച്ചതോടെ ജാഗ്രതയില്‍ ലോകരാജ്യങ്ങള്‍. ഏറ്റവും ഒടു വില്‍ പാകിസ്ഥാനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍നിന്ന് മടങ്ങിയെ ( 34 വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആഗസ്ത് മൂന്നിനാണ് ഇയാള്‍ പാകിസ്ഥാനില്‍ എത്തിയത്. ഖൈബര്‍ മെഡിക്കല്‍
ലാശാലയില്‍ നടത്തിയ പരിശോ ധനയില്‍ 13ന് എംപോക്‌സ് സ്ഥിരീ കരിച്ചു. രോഗം സ്ഥിരീകരിച്ച യു വാവുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുട ങ്ങിയതായി അധികൃതര്‍ അറിയിച്ചു.
രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ പൊതുജനാ രോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാ പിച്ചിട്ടുണ്ട്. എച്ച്1എന്‍1, പോളി യോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങള്‍ വ്യാപിച്ചപ്പോഴാണ് ഇതി നു മുന്‍പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആഫ്രിക്കയില്‍ പോയിവന്ന ഒരാളില്‍ രോഗം സ്ഥിരീകരിച്ച തായി കഴിഞ്ഞ ദിവസം സ്വീഡ നും അറിയിച്ചിരുന്നു. രോഗബാ ധയും മരണനിരക്കും ഏറ്റവും കൂ ടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. മറ്റ് ആഫ്രി ക്കന്‍ രാജ്യങ്ങളിലേക്കും രോഗം പടരുന്നതായാണ് റിപ്പോര്‍ട്ടു കള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




