ജനചേതന യാത്രയുടെ വിളംബരജാഥ സമാപിച്ചു

തിരൂരങ്ങാടി : അന്ധവിശ്വാസ അനാചാരങ്ങളകറ്റാന്‍ ശാസ്ത്രവിചാരം പുലരാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ തിരൂരങ്ങാടി താലൂക്ക്തല സ്വീകരണത്തിന് മുന്നോടിയായുള്ള ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ മേഖല സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര ജാഥ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്റന്‍ സനില്‍ നടുവത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, ജൈനിഷ മണ്ണാറക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സമാപന കേന്ദ്രത്തില്‍ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി സോമനാഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

വിവിധ കേന്ദ്രങ്ങളിലായ് ഡോ.ഹാറൂണ്‍ റഷീദ്, സി.അബ്ദുറഹ്‌മാന്‍ കുട്ടി, കെ. ശീതള, എം.കെ അശോകന്‍, എം.പ്രഭാകരന്‍, ഷനീബ് മൂഴിക്കല്‍, ഇ.ഒ.അബ്ദുള്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top