ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം  ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മുങ്ങി മരിച്ചു; മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മുങ്ങി മരിച്ചു, മൂന്നുപേരെ കാണാതായി. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങി മരിച്ചത്. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്. പുത്തന്‍തോപ്പില്‍ രണ്ട് പേരെ കാണാതായപ്പോള്‍ അഞ്ച് തെങ്ങില്‍ ഒരാളെയാണ് കാണാതായത്. തിരുവനന്തപുരം പുത്തന്‍ തോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശിയായ സാജിദ് (19) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലില്‍ പോയ മറ്റൊരാളെ രക്ഷപ്പെടുത്തി.

വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.

രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യെയാണ് അഞ്ചുതെങ്ങില്‍ കാണാതായത്. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.

ഉച്ചയ്ക്കാണ് തുമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. കടലില്‍ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടലില്‍ ഇറങ്ങിയ സ്ത്രീയെ ഒഴുക്കില്‍പ്പെട്ടു പിന്നീട് കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top