Section

malabari-logo-mobile

കമ്യൂണിസ്റ്റ് നേതാവ് പുഷ്പകമല്‍ ദഹല്‍ നേപ്പാള്‍ പ്രധാനമന്ത്രി; ഇന്ന് സത്യപ്രതിജ്ഞ

HIGHLIGHTS : Communist leader Pushpa Kamal Dahal Prime Minister of Nepal; Swearing in today

കാഠ്മാണ്ഡു: കമ്യൂണിസ്റ്റ് നേതാവ് പുഷ്പകമല്‍ ദഹല്‍ എന്ന ‘പ്രചണ്ഡ’ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇന്ന് വൈകിട്ട് നാലിന് പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്. 2008, 2016 വര്‍ഷങ്ങളിലാണ് ഇതുനു മുന്‍പ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

sameeksha-malabarinews

നവംബര്‍ 20നായിരുന്നു നേപ്പാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. തൂക്കുസഭയായിരുന്നു നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി നല്‍കിയ സമയപരിധി ഞായറാഴ്ച വൈകിട്ട് അഞ്ചിന് അവസാനിരിക്കെയായിരുന്നു പ്രചണ്ഡ അവകാശവാദം ഉന്നയിച്ചെത്തിയത്.13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!