എറണാകുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

എറണാകുളം വടക്കന്‍ പറവൂര്‍ നന്ത്യാട്ടുകുന്നത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ എന്‍ ബാലചന്ദ്രന്‍ (37) ആണ് മരിച്ചത്. പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം മൂര്‍ജിച്ചതോടെ മുരളീധരന്‍ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടന്‍ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലചന്ദ്രന്റെ സുഹൃത്ത് സിറാജാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്ന മൂവരും കുടുംബത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നവരാണ്. പ്രതി മുരളീധരന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബാലചന്ദ്രനെ മുരളീധരന്‍ അക്രമിച്ചിട്ടുണ്ട്. അന്ന് പൊലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രന്‍ പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top