തൃശ്ശൂര്‍:സിനിമ ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി (64) അന്തരിച്ചു. തൃശ്ശൂരില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ആണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ കെ.ദാമോദരന്‍ മകനാണ് കെ പി ശശി.
വിബ്‌ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു കെ പി ശശി. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന മലയാളി സ്ത്രീജീവിതെ വിഷയമാക്കിയ ‘ഇലയും മുള്ളും ‘എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
ജെ.എന്‍.യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങി. മുംബൈയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്നു.
അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡെവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




