Section

malabari-logo-mobile

ചെമ്മീന്‍ മുക്കിപ്പൊരിച്ചത്

HIGHLIGHTS : How to prepare Prawn Fry

ചെമ്മീന്‍ മുക്കിപ്പൊരിച്ചത്

തയ്യാറാക്കിയത്;ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകള്‍:-

ചെറിയ ചെമ്മീന്‍ – 2 കപ്പ്
മുക്കി പൊരിയ്ക്കാനുള്ള മാവ്:-
പച്ച ക്യാപ്‌സിക്കം -1/2 (പൊടിയായി അരിഞ്ഞത്)
സെലറി – 1 തണ്ട് (പൊടിയായി അരിഞ്ഞത് )
മുട്ട – 1
മൈദ – 3/4 കപ്പ്
കോണ്‍ഫ്‌ലവര്‍ – 1/2 കപ്പ്
മുളകുപ്പൊടി – 1/2 ടിസ്പൂണ്‍
കുരുമുളക് പൊടി – 1/4 ടിസ്പൂണ്‍
സോയ സോസ് – 1 ടിസ്പൂണ്‍
ടുമാറ്റോ സോസ് – 1 ടിസ്പൂണ്‍
ചില്ലി സോസ് -1 ടിസ്പൂണ്‍
അജിനോമോട്ടൊ – 1/2 ടിസ്പൂണ്‍
ഉപ്പ് , വെള്ളം – പാകത്തിന്
ബേക്കിംഗ് പൌഡര്‍ – 1/2 ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചെമ്മീന്‍ നല്ലവണ്ണം കഴുകി വൃത്തിയാക്കിയത് പാകത്തിന് ഉപ്പും ഇട്ട് വേവിച്ചു എടുക്കുക.

ഒരു പാത്രത്തില്‍ മുട്ട ഒഴിച്ച് പതപ്പിച്ച് മൈദയും കോണ്‍ഫ്‌ലവറും മുളകുപൊടിയും കുരുമുളക് പൊടിയും വെള്ളവും കൂട്ടി അയവില്‍ കുഴക്കുക.

അതിനു ശേഷം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് മിക്‌സ് ചെയ്ത് വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ക്കുക.ശേഷം ബേക്കിംഗ് പൗഡറും ചേര്‍ത്ത് ഇളക്കുക.

ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ ഒരു ടിസ്പൂണ്‍ കൊണ്ട് കോരി ഒഴിച്ച് ഡീപ് ഫ്രൈ ചെയ്യുക. ബ്രൌണ്‍ കളര്‍ ആകുമ്പോ കോരി എടുക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!