
പരപ്പനങ്ങാടി പുത്തന്‍പീടിക റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് അപ്രോച്ച്‌റോഡ് അക്വിസിഷന് വേണ്ടി പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ തീരുമാനത്തിന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധിസംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമായി നടത്തിയ ചര്‍ച്ച നടത്തി.
വൈസ് ചെയര്‍മാന്‍ ഷെഹര്‍ബാന്‍, പി.വി.മുസ്തഫ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍,
അബ്ദുല്‍ അസീസ് കൂളത്ത്, പി.ഒ.നസീമ എന്നിവരും നിയാസ് പുളിക്കകത്ത്, ഗിരീഷ് തോട്ടത്തില്‍ (സി.പി.ഐ), എച്ച്. ഹനീഫ (മുസ്ലീം ലീഗ്), മനാഫ് താനൂര്‍ (സോഷ്യലിസ്റ്റ് ജനത ) പി.വി.ഷംസുദീന്‍ (ഐ.എന്‍.എല്‍) എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




