ആലപ്പുഴ: മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തി നടന്‍ ടിനി ടോം. സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്.16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരുമകനെയുളളുവെന്നും ടിനി ടോം പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന ഒരു നടനെ ഈ അടുത്തു കണ്ടെന്നും അദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല് അടുത്തത് എല്ലും പൊടിയും അതുകൊണ്ട് കലയായിരിക്കണം ലഹരിയെന്ന് ടിനി ടോം പറഞ്ഞു.
കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെച്ചാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെ അംബാസിഡര്‍ കൂടിയാണ് ടിനി ടോം’
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




