തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോളേജ് അധ്യാപികയുമായ പ്രൊഫ.എ നബീസ ഉമ്മാള്‍ അന്തരിച്ചു.91 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 1991 ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തനിന്ന് എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995 ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായിരുന്നു.
കേരളത്തിലെ നിരവധി കോളേജുകളില്‍ അധ്യാപികയായും പ്രിന്‍സിപ്പലായും സേവനമുഷ്ഠിച്ചിട്ടുണ്ട്. 1986 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.




