ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട്; 9ാം ക്ലാസുകാരന് ദാരുണാന്ത്യം

ഹൈദരബാദ്: ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഒന്‍പതാക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് സര്‍ഫ്രാസ്(16) ആണ് ട്രെയിന്‍ തട്ടി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ കുട്ടി ട്രാക്കിന് തൊട്ടടുത്ത് നിന്ന് പുറകോട്ട് തിരിഞ്ഞ് നിന്ന് സ്പീഡില്‍ വരുന്ന ട്രെയിനുള്‍പ്പെട വീഡിയോയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top