ചെസ് പരിശീലന ക്യാമ്പ് നടത്തി

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെസ് പരിശീലനക്യാമ്പ് സംഘടിപ്പിച്ചു.

ചെസ് അസോസിയേഷന്‍ കോഴിക്കോടുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പില്‍ ദേശീയ താരങ്ങളായ കെ.ആര്‍. മധുസൂദനന്‍, ജ്യോതിലാല്‍, അബ്ദുള്‍ലത്തീഫ് എന്നിവര്‍ കുട്ടികള്‍ക്കുള്ള പരിശീലനം നല്‍കി. സമാപനച്ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ചെസ് അസോസിയേഷന്‍ കോഴിക്കോട് സെക്രട്ടറി എം. പ്രേംചന്ദ്, കെ.ടി.ഋതികേഷ്, ടി. ഷിനോദ്കുമാര്‍, അമര്‍ജിത്ത് കല്പറ്റ, എ.വി. ഫര്‍ദിസ് എന്നിവര്‍ സംസാരിച്ചു.

കാലിക്കറ്റ് പ്രസ്‌ക്ലബ് ചെസ് പരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ നിര്‍വഹിക്കുന്നു

Share news
error: Content is protected !!
Scroll to Top