കണ്ണൂര്‍: ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനുവാണ് പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സമയത്താണ് പ്രതി യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഈ സമയം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. യുവതിയുടെ സീറ്റിന് എതിര്‍ സീറ്റില്‍ മാസ്‌ക് ധിരിച്ചിരുന്ന ഇയാള്‍ യുവതിക്ക് നേരെ മോശം പ്രവൃത്തി നടത്തുകയായിരുന്നു. ഇതോടെ യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുകയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തുകയുമായിരുന്നു.ഇതെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




