സ്‌കൂള്‍ ബസ് മറിഞ്ഞ് പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിക്കും ജീവനക്കാരിക്കും പരിക്ക്

റാന്നി: പത്തനംതിട്ട റാന്നിയില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിക്കും ജീവനക്കാരിക്കും പരിക്കേറ്റു. ഐത്തന ബഥനി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യനാണ് പരിക്കേറ്റത്.

താടിയെല്ലിന് പരിക്കേറ്റ കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

കൂട്ടികളെ എടുക്കാനായി എത്തിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top