വേര്‍പിരിയല്‍ ഏറെ വിഷമപ്പിക്കുന്നതായിരുന്നു;രണ്ടാം വിവാഹ ശേഷം മനസുതുറന്ന് ആശിഷ് വിദ്യാര്‍ഥി

മുംബൈ: മുതിര്‍ന്ന നടന്‍ ആശിഷ് വിദ്യാര്‍ഥി 60 ാം വയസ്സില്‍ വിവാഹിതനായത് ഏറെ ചര്‍ച്ചയായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് രൂപാലി ബറുവയെ ആശിഷ് വിദ്യാര്‍ഥി വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ഫോട്ടോ ഏറെ വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ആശിഷ് മുന്‍ ഭാര്യയുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

22 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പീലു വിദ്യാര്‍ഥിയുമായി ആശിഷ് രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചത്. വേര്‍പിരിയല്‍ അത്രക്കൊന്നും എളുപ്പമായിരുന്നില്ലെന്നും കഠിനമായ തീരുമാനങ്ങളോടെയാണ് മുന്നോട്ട് പോകേണ്ടി വന്നതെന്നും ആശിഷ് പറയുന്നു. വേര്‍പിരിയല്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ഒപ്പം ജീവിക്കണമോ വേണ്ടയോ എന്നതൊക്കെ നിങ്ങളുടെ ചോയിസാണെന്നും വേര്‍പിരിഞ്ഞാലും പീലു എന്റെ സുഹൃത്താണെന്നും എന്റെ മകന്റെ അമ്മയാണെന്നും അദേഹം വ്യക്തമാക്കി. പിരിയാമെന്നത് ഒറ്റരാത്രി കൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പല തരത്തിലും ശ്രമിച്ചെങ്കിലും അതൊന്നും നടപ്പിലായില്ല. വേര്‍പിരിഞ്ഞെങ്കിലും പീലുവുമായി ഒരു പ്രശ്‌നവുമില്ല. മകന്‍ അര്‍ഥ് വിദ്യാര്‍ഥിക്കൊപ്പമാണ് പീലുവുള്ളതെന്നും അദേഹം വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top