മലപ്പുറം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ താനൂര്‍ തൂവല്‍തീരത്തെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മണപ്പുറം ഫിനാന്‍സ് പ്രഖ്യാപിച്ച സഹായധനം ജൂണ്‍ 2ന് വിതരണം ചെയ്യും. പരപ്പനങ്ങാടി ബീച്ച് റോഡിലെ എസ് എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന സാന്ത്വന സംഗമത്തിലാണ് സഹായധനം വിതരണം ചെയ്യുന്നത്.
മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിതാ നന്ദന്‍ സഹായധനം വിതരണം ചെയ്യും. തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, ഡയറക്ടര്‍ സ്റ്റേറ്റ് കണ്‍സ്യൂമര്‍ഫെഡ് നിയാസ് പുളിക്കലകത്ത്, കൗണ്‍സിലര്‍ ടി കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി മെമ്പര്‍ വി പി ഖാദര്‍, ബിജെപി ജില്ലാ പ്രസിഡന്റ് രവിത്തേലത്ത്, അഡ്വ. മുഹമ്മദ് ഹനീഫ, അഷ്‌റഫ് കുഞ്ഞാമസ്, എസ് ടി യു നാഷണല്‍ സെക്രട്ടറി ഉമര്‍ ഒട്ടുമല്‍, മണപ്പുറം ഫിനാന്‍സ് ചീഫ് പബ്ലിക് റിലേഷന്‍ഷിപ്പ് ഓഫീസര്‍ സനോജ് ഹെര്‍ബെറ്റ്, സീനിയര്‍ പി ആര്‍ ഒ അഷ്‌റഫ് കെ എം എന്നിവര്‍ പങ്കെടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




