കല്ല് കയറ്റിയ ലോറിയിടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു

തിരൂരങ്ങാടി: കല്ല് കയറ്റിയ ലോറി കയറ്റം കയറിക്കൊണ്ടിരിക്കുമ്പോള്‍ പിറകിലോട്ട് ഇറങ്ങി വീടിന്റെ മതിലില്‍ ഇടിച്ചു മതില്‍ തകര്‍ന്നു .

മമ്പുറം ബൈപ്പാസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മമ്പറം ബൈപ്പാസിലെ മഞ്ഞമാട്ടില്‍ നസീറിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്. ഇവിടെ നേരത്തെയും ഇത്തരത്തില്‍ വാഹനം പിറകോട്ട് ഇറങ്ങി അപകടം നടന്നിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top