കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് ആറുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ്(32) ആണ് പൊലീസ് സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തയിത്.
സാരമായി പരിക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറുവയസ്സുകാരിയെയാണ് ഇയാള്‍ ബുധനാഴ്ച രാത്രി പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വഴക്കിട്ട് അമ്മ അടുത്തുള്ള നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി. അച്ഛന്‍ രാത്രി ഇവരുടെ അടുത്തേക്ക് പോയ സമയത്ത് പ്രതി ഇവരുടെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അച്ഛന്‍ രാത്ര പതിനൊന്നുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശയായ നിലയില്‍ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റൂറല്‍ എസ് പി എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി ഐ ജീവന്‍ ജോര്‍ജ്ജ്, എസ് ഐ മാരായ പ്രജീഷ്, മധു മുത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പൃഥ്വിരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




