ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു

മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. കാസര്‍ഗോഡ് എസ് പി ഓഫീസില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

നേരത്തെ കമറുദ്ദീനെതിരെ നൂറിലധികം പരാതികളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അഞ്ച് പേര്‍ കൂടി പോലീസില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെതിരെ പൊലീസ് ചോദ്യം ചെയ്യുന്നത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് നേതൃത്വനും തള്ളി പറഞ്ഞിരുന്നു. നിക്ഷേപകരുടെ ബാധ്യത തര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുമ്പോള്‍ ആറുമാസത്തിനുള്ളില്‍ പണം തിരിച്ചു നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായിരുന്നില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേസുകള്‍ വര്‍ധിച്ചിട്ടും കമറുദ്ദീനെതിരെ നടപടിയുണ്ടാവാതിരുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസയം കേസില്‍ മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി കെ പൂക്കോയ തങ്ങളെ ഒമ്പത് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top