ഉലകനായകന് ഇന്ന് 66 ാം പിറന്നാള്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 66 ാം പിറന്നാള്‍. അസാധാരണ നടനവൈഭവം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കമല്‍ഹാസന്‍ ഇന്നും ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധരാണ് താരത്തിന് സോഷ്യമീഡിയയില്‍ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.

നടന്‍ എന്നതിനപ്പുറം എഴുത്തുകാരനും സംവിധായകനും മികച്ച നര്‍ത്തകന്‍ കൂടിയാണ് കമല്‍ഹാസന്‍. ഇപ്പോള്‍ ഒരു രാഷ്ട്രീയ കാരന്‍ എന്ന നിലയിലും അദേഹം ശ്രദ്ധനേടിക്കഴിഞ്ഞു.

തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും കമല്‍ഹാസന്‍ മികച്ച റോളകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top