Section

malabari-logo-mobile

തരിശ് രഹിത തിരൂരങ്ങാടി;കര്‍ഷക മനമറിഞ്ഞ് ജനപ്രതിനിധികളുടെ വയല്‍യാത്രക്ക് തുടക്കം

HIGHLIGHTS : Tharishrahitha Tirurangadi; The field trip of the people's representatives begins after the farmers change their minds

തിരൂരങ്ങാടി :നഗരസഭയുടെ നേതൃത്വത്തില്‍ തരിശ് രഹിത തിരൂരങ്ങാടിയുടെ ഭാഗമായി ജനപ്രതിനിധികളുടെ വയല്‍യാത്രക്ക്  തുടക്കം. വെന്നിയൂര്‍ കപ്രാട് നിന്നും തുടങ്ങിയ വയല്‍യാത്രയില്‍ ഭരണസമിതിയംഗങ്ങളും കര്‍ഷകരും മറ്റും കിലോമാറ്ററുകള്‍  നടന്നു. കര്‍ഷകരുമായി സംവദിച്ചു. തോടുകളും കുളങ്ങളും സന്ദര്‍ശിച്ചു. കൃഷിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു യാത്ര.  തോടിനു ആഴം കൂട്ടേണ്ടതിന്റെയും തടയണകളുടെയും ആവശ്യകത കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. തരിശ് നിലങ്ങളില്‍ കൃഷിയൊരുക്കാന്‍ സന്നദ്ധരായി കര്‍ഷകര്‍ മുന്നോട്ട് വന്നതും വയല്‍യാത്രയുടെ നേട്ടമായി.

ആദ്യ ദിനത്തില്‍ ചെറുമുക്ക് പള്ളിക്കതാഴത്ത് സമാപിച്ചു. ഫെബ്രുവരി 20ന് വെഞ്ചാലി പമ്പ് ഹൗസ് പരിസരത്ത് നിന്നും തുടങ്ങും. 21 ന് കണ്ണാടിത്തടം പാടശേഖരം മേഖലയില്‍ യാത്ര നടത്തും. കര്‍ഷകരുടെ മനസ്സറിഞ്ഞ് കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് പിന്തുണായുമായി നൂറിലേറെ പേര്‍ പേര്‍ യാത്രയില്‍ പങ്ക് ചേര്‍ന്നു. കര്‍ഷകര്‍ക്ക് ഇത് വേറിട്ട അനുഭവമായി. നഗരസഭയുടെ ഈ മുന്നേറ്റത്തെ കര്‍ഷകര്‍ അഭിനന്ദിച്ചു. കാര്‍ഷിക പദ്ധതികള്‍ക്ക് നഗരസഭ നല്ല പരിഗണനയാണ് നല്‍കുന്നതെന്ന് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.

sameeksha-malabarinews

വികസന സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ നടന്ന യാത്രക്ക് വൈസ് ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.പി ഇസ്മായില്‍, ചെയര്‍പേഴ്സണ്‍ എം. സുജിനി. സെക്രട്ടറി ഇ. നാസിം. കൃഷി ഓഫീസര്‍ വിഷ്ണു, അരിമ്പ്ര മുഹമ്മദലി. ചെറ്റാലി റസാഖ് ഹാജി, പി. കെ അസീസ്. പി. കെ മെഹ്ബൂബ്, സഹീര്‍ വീരാശേരി, കെ.ടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സമീര്‍ വലിയാട്ട്, ഖദീജ് പൈനാട്ട്, സി.പി സുലൈഖ്, നഗരസഭ ക്ലര്‍ക്ക് സജീഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ജോബി, കര്‍ഷകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!