തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചു

വയനാട്: മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചു. ആനയുടെ ഇടതുവശത്തെ പിന്‍കാലിന് മുകളിലാണ് ആദ്യ ഡോസ് മയക്കു വെടി വെച്ചത്. ദൗത്യ സംഘം ആനയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.

മയക്കത്തിലാകുന്ന ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി ബന്ദിപൂര്‍ വനമേഖലയില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായി രണ്ട് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ മയക്കുവെടിവെക്കാമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയിരുന്നു.

ആന ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടി പായോട് എത്തിയത്. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചിരുന്നു. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷനും അറിയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top