Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബെസ്റ്റ് ഫിസിക് മത്സരം കാണാം കാമ്പസില്‍

HIGHLIGHTS : Calicut University News; The Best Physique competition can be seen in the campus

ബെസ്റ്റ് ഫിസിക് മത്സരം കാണാം കാമ്പസില്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന അഖിലേന്ത്യാ അന്തഃസര്‍വകലാശാലാ പുരുഷ ബെസ്റ്റ് ഫിസിക് ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി നാനൂറില്‍പരം മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പിനുള്ളത്. വൈകീട്ട് ആറ് മുതല്‍ 10 വരെ നടക്കുന്ന മത്സരം പൊതുജനങ്ങള്‍ക്കും കാണാനാകും. നാലിനാണ് സമാപനം. ഉദ്ഘാടനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ചാമ്പ്യന്മാരായ കാലിക്കറ്റ് യോഗാ ടീമിന്റെ പ്രകടനം അരങ്ങേറും. അഖിലേന്ത്യാ ജേതാക്കളായ അത്‌ലറ്റിക്‌സ് താരങ്ങളെ ചടങ്ങില്‍ ആദരിക്കും.

sameeksha-malabarinews

പുനഃപ്രവേശന അപേക്ഷ 

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2020-ൽ പ്രവേശനം നേടി ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി നാലാം സെമസ്റ്ററിലേക്ക് (CBCSS 2022) പുനഃപ്രവേശനം നേടാവുന്നതാണ്. നേരിട്ടെത്തി പിഴ കൂടാതെ ഫെബ്രുവരി ഏഴ് വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ എം.എ. ഇക്കണോമിക്സ് / എം.എ. സോഷ്യോളജി / എം.എ. ഹിന്ദി / എം.എ. ഫിലോസഫി / എം.എ. സംസ്‌കൃതം / എം.എ. പൊളിറ്റിക്കൽ സയൻസ് / എം.എ. ഹിസ്റ്ററി / എം.എ. അറബിക് / എം.എസ് സി. മാത്തമാറ്റിക്സ് / എം.കോം. എന്നീ പി.ജി. പ്രോഗ്രാമുകൾക്ക് 2021-ൽ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർ പഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് CBCSS – 2022 പ്രവേശനം പി.ജി ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പുനഃപ്രവേശനനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 20 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

അപേക്ഷാ തീയതി നീട്ടി 

ബി.കോം. / ബി.ബി.എ. (CCSS – 2009 മുതൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ അപേക്ഷ 11 വരെ നീട്ടി.

പരീക്ഷാ അപേക്ഷാ

നാലാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180/- രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 13 മുതൽ ലഭ്യമാകും.

ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 (2019 മുതൽ 2021 വരെ പ്രവേശനം), നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) / അഞ്ചാം സെമസ്റ്റർ ഏപ്രിൽ 2024 (2016 മുതൽ 2018 വരെ പ്രവേശനം), നവംബർ 2023 (2019 & 2020 പ്രവേശനം) / ഏഴാം സെമസ്റ്റർ ഏപ്രിൽ 2024 (2016 മുതൽ 2018 വരെ പ്രവേശനം), നവംബർ 2023 (2019 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 14 വരെയും 180/- രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ ലഭ്യമാകും.

വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ ഒന്നാം വര്‍ഷ ബി.എച്ച്.എം. & സി.ടി. (2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ വീണ്ടും ലഭ്യമാകും. പിഴ കൂടാതെ 12 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

ഒന്ന് മുതൽ പത്ത് വരെ സെമസ്റ്റർ ബി.ആർക് (2012 & 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് അപക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ 20 വരെ ലഭ്യമാകും.

പരീക്ഷാ ഫലം 

മൂന്നാം സെമസ്റ്റർ ബി.ആർക്. (2014 മുതൽ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഹിന്ദി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

എം.എസ്.സി. ഫിസിക്സ് (2011, 2012, 2014, 2015 & 2016 പ്രവേശനം) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!