Section

malabari-logo-mobile

മുടി വളര്‍ച്ചയ്ക്ക് ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

HIGHLIGHTS : Biotin rich foods for hair growth

– മുട്ടയുടെ മഞ്ഞക്കരു : പ്രോട്ടീനും നല്ല കൊഴുപ്പും പോലുള്ള പോഷകങ്ങളാല്‍ സമ്പന്നമായ മുട്ടയുടെ മഞ്ഞക്കരു ബയോട്ടിന്റെ മികച്ച ഉറവിടമാണ്, ഇത് മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.

– സാല്‍മണ്‍ : ഒമേഗ -3 ഫാറ്റി ആസിഡുകളും ബയോട്ടിനും അടങ്ങിയിട്ടുള്ള ഒരു ഫാറ്റി സീഫുഡ് ആണ് സാല്‍മണ്‍. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കും തലയോട്ടിയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

sameeksha-malabarinews

– നട്ട്‌സ് & സീഡ്സ് : ബദാം, വാല്‍നട്ട്, സൂര്യകാന്തി വിത്തുകള്‍, നിലക്കടല എന്നീ നട്ട്‌സ് & സീഡ്സ് ബയോട്ടിന്‍ സമ്പുഷ്ടമായവയാണ്. അവ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും നല്‍കുന്നു.

– അവോക്കാഡോ : പോഷകങ്ങളാല്‍ സമ്പന്നമായ അവോക്കാഡോയില്‍ വിറ്റാമിനുകള്‍ ഇ, സി, ബയോട്ടിന്‍ എന്നിവയും ഉള്‍പ്പെടുന്നു, ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. രോമകൂപങ്ങള്‍ക്കും തലയോട്ടിക്കും പോഷണം നല്‍കുന്ന നല്ല കൊഴുപ്പുകളും ഇത് നല്‍കുന്നു.

– മധുര കിഴങ്ങ് : മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബയോട്ടിന്‍, ബീറ്റാകരോട്ടിന്‍ എന്നിവ വിറ്റാമിന്‍ എ ഉത്പാദിപ്പിക്കാന്‍ ശരീരം ഉപയോഗിക്കുന്നു. വിറ്റാമിന്‍ എ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!