കോഴിക്കോട് : ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാർത്ഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു.പ്രാർഥനകൾക്കും സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് പത്ത് ദിവസം മുമ്പാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു. കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



