തൊഴിലവസരം

മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒരു ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം. 15800 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 15ന് വൈകുന്നേരം 3 ന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേല്‍വിലാസം, ഇ-മെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.

ഫാര്‍മസിസ്റ്റ് കരാര്‍ നിയമനം
തിരുവനന്തപുരം റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബര്‍ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.rcctvm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top