
ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. മന്ദാലം കുന്ന് സ്വദേശി വെളിയില്‍ മൊയ്തുവിന്റെ മകന്‍ ഖാലിദ്(45)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് റോഡരികില്‍ മത്സ്യക്കച്ചവടം നടത്തുന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട് പിക്കപ്പ് ഇടിച്ച് കയറി അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അതെസമയം ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




