താനൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

താനൂര്‍: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരപ്പനങ്ങാടി ഭാഗത്തുനിന്നും താനൂരിലേക്ക് പോകുന്ന കാറും താനൂരില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയില്‍ സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഓട്ടോയിലുണ്ടായിരുന്ന ഒരു കുട്ടിക്ക് നിസാര പരിക്കേറ്റതായാണ് വിവരം. മറ്റ് യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചിറക്കലില്‍ ജുമാമസ്ജിദ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top