ഭോപ്പാലില്‍ ആശുപത്രിക്ക് തീപിടിച്ച് നാല് നവജാത ശിശുക്കള്‍ മരിച്ചു

ഭോപ്പാല്‍: ആശുപത്രയിലുണ്ടായ തീപിടുത്തതില്‍ നാല് നവജാതശിശുക്കള്‍ മരിച്ചു. മധ്യപ്രദേശിലെ
കമലാ നെഹ്‌റു ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയിലാണ് നവജാത ശിശുക്കളുടെ സംരക്ഷണ യൂണിറ്റില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ദാരുണസംഭവം ഉണ്ടായത്. അപകടസമയത്ത് 40 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.മറ്റ് കുട്ടികളെല്ലാം സുരക്ഷിതരാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ വ്യക്തമാക്കി. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top