താമരശ്ശേരി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പെരുവള്ളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായി

കോഴിക്കോട് ; താമരശ്ശേരി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കയത്തില്‍ പെട്ട് കാണാതായി.
മലപ്പുറം പെരുവള്ളൂര്‍ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി ആഷിഖിനെയാണ് കാണാതായത്.
ആഷിഖടങ്ങുന്ന ആറംഗ വിനോദയാത്രസംഘമാണ് അപകടത്തില്‍ പെട്ടത്.

പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനാണ് ആഷിഖ്.

യുവാവിനായി തിരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top