പരപ്പനങ്ങാടിയില്‍ മോഷണം പോയ ബൈക്കില്‍ കറങ്ങിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി

പരപ്പനങ്ങാടി മോഷണം പോയ ബൈക്കില്‍ കറങ്ങിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ചേലമ്പ്ര ഇടിമുഴിക്കല്‍ സ്വദേശിയുടെ ബൈക്കാണ് കണ്ടെത്തിയത്.

കോട്ടയം നീലംപേരൂര്‍ 46ല്‍ ചിറ ലതീഷ് ചെട്ടിപ്പടി പുതിയ നാലകത്ത് മുഹമ്മദ് മിദ്‌ലാജുമാണ് പിടിയിലായത്. ബൈക്ക് മോഷ്ടിച്ചത് ഇവരാണോ എന്ന് വ്യക്തമല്ല. സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കൂടി പിടികൂടിയാലെ ആരൊക്കെയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയാനാകു.

മോഷണം പോയ ബൈക്കിന്റെ ഉടമയും സുഹൃത്തുക്കളും സ്വന്തം നിലയില്‍ നടത്തിയ തിരിച്ചിലിനിടയിലാണ് കാണാതായ ബൈക്ക് പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ കണ്ടത്. തുടര്‍ന്ന നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കീഴ്ച്ചിറ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്ങിലും രണ്ടുപേര്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരപ്പനങ്ങാടി പോലീസിന് കൈമാറിയ ഇവരെ തേഞ്ഞിപ്പലം പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles