താനൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

താനൂര്‍ : നന്നമ്പ്ര കുണ്ടൂരിനടുത്ത് ആശാരിത്താഴത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി പരേതനായ തയ്യില്‍ അപ്പുട്ടിയുടെ മകന്‍ ദിവീഷാ(33)ണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ദിവീഷ് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. തിരൂവോണദിനത്തില്‍ രാത്രിയില്‍
ആശാരിത്താഴത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
. 2006 – 2007 വര്‍ഷം തിരൂര്‍ തുഞ്ചന്‍ മെമ്മോറിയില്‍ ഗവ. കോളേജ് യൂനിയന്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായിരുന്നു.

മാതാവ്: കമലം. ഭാര്യ:ഹിമ
സഹോദരങ്ങള്‍: ദാസന്‍, ദിലീപ്.

Share news
error: Content is protected !!
Scroll to Top