Section

malabari-logo-mobile

വെളളമടിയില്‍ മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ…. ഓണക്കാലത്ത് കേരളം കുടിച്ചത് 487 കോടി രൂപയുടെ മദ്യം

HIGHLIGHTS : തിരുവനന്തപുരം: സര്‍വ്വകാല റിക്കാര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കേരളത്തിലെ ഓണക്കാലമദ്യവില്‍പ്പന. സെപ്റ്റംബര്‍ മൂന്നുമുതല്‍ തിരുവോണത്തലേനാള്‍ പത്താംതിയ്യത...

തിരുവനന്തപുരം: സര്‍വ്വകാല റിക്കാര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കേരളത്തിലെ ഓണക്കാലമദ്യവില്‍പ്പന. സെപ്റ്റംബര്‍ മൂന്നുമുതല്‍ തിരുവോണത്തലേനാള്‍ പത്താംതിയ്യതി വരെയുള്ള എട്ടുദിവസം 487 കോടി രൂപയുടെ മദ്യമാണ് കേരളസംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് ഇത്തവണ കൂടുതല്‍ വിറ്റത്.
തിരവോണത്തലേന്ന് ഉത്രാടപ്പാച്ചിലിനിടയിലാണ് മലയാളി ഏറ്റവുമധികം മദ്യം വാങ്ങിയത്. അന്ന് 90.32 കോടിരൂപയുടെ മദ്യം വിറ്റു.

ഇരിങ്ങാലക്കുടയിലെ ബെവറേജസ് ഔട്ട്‌ലെറ്റാണ് ഉത്രാടദിനത്തില്‍ ഏറ്റവും അധികം മദ്യം വിറ്റത് ഒരുകോടി നാല്‍പ്പത്തിനാലായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ച് കുറവാണ്. ആലപ്പുഴ കച്ചേരിപ്പടി ഔട്ടലെറ്റും, തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട് ലെറ്റുമാണ് വില്‍പ്പനയില്‍ യഥാക്രമം രണ്ടും മൂന്നുംസ്ഥാനത്ത്.

sameeksha-malabarinews

ഇതിന് പുറമെയാണ് ബാറുകളിലേയും കള്ളുഷാപ്പുകളിലേയും മദ്യത്തിന്റെ വില്‍പ്പന. അതുകൊണ്ടുതന്നെ നമുക്ക് ഉറപ്പിച്ചുപറയാം അടുത്തകാലത്തൊന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മദ്യപാനത്തിന്റെ കാര്യത്തില്‍ മലയാളിയെ തോല്‍പ്പിക്കാനാകില്ലാ…..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!