കോട്ടക്കല്‍: ക്വാറിയില്‍ വീണു പരിക്കേറ്റു കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്ന രണ്ടു കുട്ടികളും മരിച്ചു. കുറ്റിപ്പുറം വടക്കേത്തലയില്‍ കേരള മുസ്ലിം ജമാഅത്ത് കോട്ടക്കല്‍ സോണ്‍ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങളുടെ (ബാപ്പു തങ്ങള്‍) മകന്‍ സയ്യിദ് ത്വയ്യിബ് തങ്ങള്‍ (10), പരപ്പനങ്ങാടി വലിയ സിയാറത്തിങ്ങല്‍ യൂസഫ് കോയ തങ്ങളുടെ മകന്‍ ഫജാസ്(8) എന്നിവരാണ് മരിച്ചത്.
കോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ ചുവട്ടില്‍ ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വിരുന്നിനെത്തിയ ഫജാസുമടക്കം മൂന്നു പേരാണ് ക്വാറി കാണാന്‍ പോയത്. മണ്ണും മറ്റുമിട്ട് നികത്തിയ ക്വാറിയുടെ മറ്റൊരു ഭാഗത്ത് കുട്ടികള്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ച് നടത്തിയ തിരച്ചിലില്‍ കുട്ടികളെ പുറത്തെടുത്ത് കോട്ടക്കല്‍ മിംസ്ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഷഹര്‍ബാനാണ് ത്വയ്യിബിന്റെ മാതാവ്. സഹോദരങ്ങള് മുഹമ്മദ്ഷാഹിര്‍, ആയിശത്തു സനിയ്യ ബീവി, മുസമ്മില്‍ മറിയം.
മുത്തുബീവിയാണ് ഫജാസിന്റെ ഉമ്മ സഹോദരങ്ങള്‍ ഫായീസ്, ഫര്‍ഹാന്‍.




