താലപ്പൊലി മഹോത്സവം സമാപിച്ചു

കൊടക്കാട് : തെന്നാരം വാക്കയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗണപതിഹോമം തുടർന്ന് ഉഷ പൂജ, കാവു ഉണർത്തൽ, ഉച്ച പൂജ ഉച്ചയ്ക്ക് പ്രസാദ ഊട്ട് ,മാസ്റ്റർ ആദിദേവിന്റെ ആധ്യാത്മിക പ്രഭാഷണം വൈകിട്ട് കലശം എഴുന്നള്ളത്ത് , മഞ്ഞ താലപ്പൊലി, തായമ്പക അത്താഴ പൂജ എന്നിവയുണ്ടായി.

പ്രശസ്ത ടി വി ചാനൽ ഗായകരെ അണിനിരത്തി കൊണ്ട് സൂരജ് മ്യൂസിക്കൽ ബാൻഡ് കൊല്ലം അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ ലൈവ് ഷോയും ഉത്സവാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top