പൊതൂക്കര ശ്രീ മുത്തപ്പൻ – ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് കിഴക്ക് വശത്തെപൊതൂക്കര ശ്രീ മുത്തപ്പൻ – ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം കാരണവർ വേപ്പല്ലൂർ വാസു കൊടിയേറ്റ് കർമ്മത്തിന് കാർമികത്വം വഹിച്ചു.

ഫെബ്രുവരി 27 ന് വെള്ളിയാണ് ഉൽസവം പുലർച്ചെ ഗണപതി ഹോമം, തായമ്പക, ഉഷപൂജ, മുത്തപ്പൻതിറ, കലശം പുറപ്പാട്, ഹനുമാൻതിറ,അരി താലപ്പൊലി, മഞ്ഞത്താലപ്പൊലി, കരിങ്കുട്ടിതിറ, ഭഗവതിതിറ, ഗുരുതിതർപ്പണം തുടങ്ങിയവ ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top