തായ് വനിതകളെ ലൈംഗിക അടിമകളാക്കി ഇന്ത്യന്‍ മെട്രോസിറ്റികളില്‍ പാര്‍ലറുകള്‍ വര്‍ധിക്കുന്നു

ദില്ലി: ഇന്ത്യയില്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ള വനിതകളെ അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ സിറ്റികളിലെ മസാജ് പാര്‍ലറുകളിലാണ് ലൈംഗിക അടിമകളാക്കി പാര്‍ലറുകള്‍ സജീവമായിരിക്കുന്നത്. ഇക്കാര്യം തായ് എംബസിയും സ്ഥിരീകരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ അടിമകളാക്കപ്പെട്ട നാല്‍പതോളം തായ് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തായ് യുവതികള്‍ക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും ലൈംഗിക കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടംബങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും ഇന്ത്യയില്‍ തൊഴില്‍ തേടിയെത്തുന്നത്. ഇവര്‍ക്ക് ഇവിടെ നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടി പണം ലഭിക്കുന്നു എന്നതാണ് അവര്‍ ഇങ്ങോട്ട് വാരാനുള്ള പ്രധാന കാരണം.

അതെസമയം മാസ്സാജ് പാര്‍ലറുകളില്‍ എത്തുന്ന പുരുഷന്‍മാര്‍ തായ് വനിതകളെ ആവശ്യപ്പെടുന്ന പ്രവണതയും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

Related Articles