Section

malabari-logo-mobile

ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജം;സന്ദേശമയച്ചത് മുന്‍ സൈനീകന്‍

HIGHLIGHTS : ബംഗളൂരു: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജ സന്ദേശം പോലീസിനെ വിളിച്ചറ...

ബംഗളൂരു: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജ സന്ദേശം പോലീസിനെ വിളിച്ചറിയിച്ച മുന്‍ സൈനികന്‍കൂടിയായ ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സ്റ്റി പോലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സന്ദേശം നല്‍കിയത്.

ഇതോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തി പിടിയിലായത്. സൈന്യത്തില്‍ നിന്ന് വിരമിച്ച ഇയാള്‍ ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അതുകൊണ്ട് അത് വിളിച്ചു അറിയിക്കുകയായിരുന്നു വെന്നും സുന്ദരമൂര്‍ത്തി പോലീസിനോട് പറഞ്ഞു. കേരളത്തിലുള്‍പ്പെടെ ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്ന സന്ദേശത്തിന് പിന്നാലെയാണ് സംസ്ഥാനത്തും കനത്ത സുരക്ഷ ഒരുക്കിയത്. 19 തീവ്രവാദികള്‍ രാമേശ്വരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശം.

sameeksha-malabarinews

തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. സന്ദേശം വ്യാജമാണെന്ന് ബംഗലൂരു പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!