ഡൽഹിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ


ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.

പിടിയിലായവർ ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ്. ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്‌ഫോടനം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് ഡൽഹി പോലീസ് പറയുന്നത്.

20 വയസ്സ് മാത്രമുള്ളവരാണ് പിടിയിലായ രണ്ടുപേരുമെന്ന് പോലീസ് പറഞ്ഞു. “ഡൽഹിയിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും തിരക്കേറിയ പ്രദേശങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നു. ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിരുന്നു. തീവ്രവാദ ബന്ധമുള്ളവരാണ് ഇവർ. രാജ്യത്തിന് പുറത്തുള്ള തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ട്”.-ഡൽഹി പോലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top