രാഷ്ട്രപ്രതിയുടെ സന്ദർശനത്തിനിടെ നിയമം ലംഘിച്ച് ബൈക്കോടിച്ച മൂന്നുപേർ പിടിയിൽ

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങി. ശബരിമല സന്ദര്‍ശനത്തിനായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ രാഷ്ട്രപതി പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ശിവഗിരിയിലെ ശ്രീനാരായണ ഗുരുസമാധി സമ്മേളനത്തിലും കോട്ടയം പാലാ സെയ്ന്റ് തോമസ് കോളജിന്റെ 75ാം വാര്‍ഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top