HIGHLIGHTS : Teaching assistant arrested for molesting NIT student

കുന്നമംഗലം : കലിക്കറ്റ് എൻഐടി വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത കേസിൽ എൻഐടിയിലെ ടീച്ചിങ് അസിസ്റ്റന്റ് പൊലീസ് പിടിയിൽ. പാലക്കാട് ടി ആർ നഗർ സ്വദേശി ആർ എസ് വി ഷ്ണു(32)വാണ് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്. ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർഥിനിയെ പ്രതി താമസിക്കുന്ന വീട്ടിൽവച്ചും വിദ്യാർഥിനിയുടെ ഫ്ലാറ്റിൽവച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
നഗ്നഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു.
കുന്നമംഗലം പൊലീസ് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്ഐ ഹാഷിഷ്, സിപിഒമാരായ അഖിൽ പുതാളത്ത്, ശ്യാംരാജ് എന്നിവർ ചൊവ്വ അർധരാത്രിയോടെയാണ് ചാത്തമംഗലം കളൻ തോടുനിന്ന് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


