HIGHLIGHTS : Young man arrested for attacking housewife who was his Facebook friend

വളാഞ്ചേരി : ഫേസ്ബുക്കിൽ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണ (28)നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ പുറമണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 23ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ യദുകൃഷ്ണൻ കതക് തുറക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ അതിക്രമിച്ച് വീട്ടിനകത്ത് കയറി കത്തി കാണിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ രക്ഷപ്പെട്ടു. വീണ്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ യുവതിയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു
ഫേസ്ബുക്ക് വഴി നാലു വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം തുടരാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് യുവാവ് അതിക്രമത്തിന് മുതിർന്നതെന്നാണ് യുവതിയുടെ മൊഴി.
വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ശശികുമാർ, സിപിഒമാരായ വിജയനന്ദു, ശൈലേഷ്, റിജിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


