HIGHLIGHTS : Police bring back woman and children who left home

മേലാറ്റൂർ : കുടുംബപ്രശ്നത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീയെയും കുട്ടികളെയും പൊലീസ് ഇടപെട്ട് തിരികെയെത്തിച്ചു. വെട്ടത്തൂർ തേലക്കാട് കാപ്പ് പള്ളിപ്പടി സ്വദേശിയായ 30 വയസ്സുകാരിയാണ് ബുധൻ രാവിലെ 6.30ന് കുട്ടികളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്.
യുവതി മക്കളുമായി പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ വാട്‌സ്ആപ് കോളിലൂടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയും കുട്ടികളും ഉണ്ടെന്നറിഞ്ഞ ഭർത്താവ് പരാതിയുമായി മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
റെയിൽവേ പൊലീസുമായി ബന്ധപ്പെടുകയും അമ്മയെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് മേലാറ്റൂർ പൊലീസ് സ്ഥലത്തെത്തി രാത്രി ഒമ്പതോടെ നാലുപേരെയും തിരികെ കൊണ്ടുവന്ന് പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പ്രദീപ്, സബ് ഇൻ സ്പെക്ടർ കെ വിനോദ്, സി വിൽ പൊലീസ് ഓഫീസർമാരായ സായ് ടി ബാലൻ, പ്രിയ ജിത്ത്, അനിത എന്നിവരാണ് അന്വേഷണം നടത്തി യുവതിയെയും കുട്ടികളെയും തിരികെ കൊണ്ടുവന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


