ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

HIGHLIGHTS : First phase of voting begins in Bihar

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 243ൽ പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴുമുതൽ വൈകീട്ട് 5 വരെയാണ് പോളിംഗ്.

122 സീറ്റുകളിലേക്ക് നവംബർ 11നാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും. രണ്ടു ഘട്ടങ്ങളിലായി 2616 സ്ഥാനാർത്ഥികളാണ് രംഗത്തുള്ലത്. എൻ.ഡി.എയും മഹാസഖ്യവും നേർക്കുനേർ പോരാടുന്നു.

പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിയും കരുത്ത് തെളിയിക്കാൻ ശ്രമിക്കുന്നു. ബീഹാർ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, മഹാസഖ്യത്തിലെ തേജസ്വി യാദവ് തുടങ്ങിയവർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!